കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 1,531 ഗ്രാം സ്വർണം പിടികൂടി. കാസർകോട് സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ നിന്നെത്തിയവരിൽ നിന്നാണ് 80 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയത്. കസ്റ്റംസും ഡി ആർ ഐ യും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കാസർകോട് ചെർക്കളം സ്വദേശി ഇബ്രാഹിമിൽ നിന്നാണ് 335 ഗ്രാം സ്വർണം പിടികൂടിയത്. ഇതിന്‍റെ മൂല്യം 17.48 ലക്ഷം രൂപയാണ്. രണ്ടാം പ്രതിയിൽ നിന്ന് 62.50 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.