കേരളത്തിന് വൻ തിരിച്ചടി, സജൻ പ്രകാശ് ഇന്ന് മത്സരത്തിനിറങ്ങില്ല
By NewsDesk
ദേശീയ ഗെയിംസിൽ കേരളത്തിന് വൻ തിരിച്ചടി. കേരളത്തിന്റെ നീന്തൽ താരം സജൻ പ്രകാശ് ഇന്ന് മത്സരത്തിനിറങ്ങുന്നില്ല. ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാലാണ് താരം ഇന്ന് മത്സരത്തിനിറങ്ങാത്തത് എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. ഇന്ന് പൂർണ്ണവിശ്രമം അനുവദിച്ചിരിക്കുകയാണ്. നാളെ മത്സരങ്ങൾക്ക് സജൻ പ്രകാശ് ഇറങ്ങും. നീന്തൽ കുളത്തിൽ ആദ്യദിനം ഒരു സ്വർണവും വെള്ളിയും സജൻ നേടിയിരുന്നു.