കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള തൻ്റെ പുസ്തകം കോളെജ് വിദ്യാർഥികൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന് ബിൽഗേറ്റ്സ്

ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള തൻ്റെ പുസ്തകം കോളെജ്, സർവകലാശാല വിദ്യാർഥികൾക്ക് ഈ ആഴ്ച സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്.

കാലാവസ്ഥാ ദുരന്തം എങ്ങിനെ ഒഴിവാക്കാം (ഹൗ റ്റു എവോയ്ഡ് എ ക്ലൈമറ്റ് ഡിസാസ്റ്റർ) എന്ന ബിൽഗേറ്റ്സിൻ്റെ ബെസ്റ്റ് സെല്ലർ പട്ടികയിലുള്ള പുസ്തകമാണ് ലോകമെങ്ങുമുള്ള കോളെജ്, സർവകലാശാലാ വിദ്യാർഥികളെ ഒരാഴ്ച സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് എതിരെയുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ട കാലമാണ് ഇതെന്ന് ബിൽഗേറ്റ്സ് പറഞ്ഞു. സീറോ എമിഷൻ എന്ന സ്വപ്നം യാഥാർഥ്യമാകാൻ കഠിനമായ പരിശ്രമം ആവശ്യമാണ്.

എന്നാൽ ഇക്കാര്യത്തിൽ താൻ ശുഭപ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്. മനുഷ്യ പ്രയത്നത്തിന് മഹത്തായ കാര്യങ്ങൾ നേടിയെടുക്കാനാവും. ഇന്നത്തെ യുവത്വം അവരുടെ ഭാവനയും നൈപുണ്യവും ഉപയോഗപ്പെടുത്തി കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കണ്ടെത്തണമെന്നും ബിൽഗേറ്റ്സ് ആവശ്യപ്പെട്ടു. പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

Related Posts