ബിനീഷ് കോടിയേരിക്ക് ജാമ്യം

കള്ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരു വർഷം പൂർത്തിയായ ദിവസമാണ് ബിനീഷിന് ജാമ്യം ലഭിക്കുന്നത്. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ ഇളയ മകനാണ് ബിനീഷ് കോടിയേരി.

കർണാടകയിൽ ലഹരിമരുന്ന് കേസിൽ കണ്ണൂർക്കാരനായ അനൂപ് മുഹമ്മദ് അറസ്റ്റിലായതിനു ശേഷമാണ് മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബിനീഷിൻ്റെ ബന്ധം ചർച്ചയാവുന്നത്. അനൂപ് മുഹമ്മദിൻ്റെ ബിനാമിയാണ് ബിനീഷ് എന്ന ആരോപണം ഉയർന്നിരുന്നു. ബിനീഷിൻ്റെ കൂടി പണമാണ് അനൂപ് മയക്കുമരുന്ന് ഇടപാടിൽ ഇറക്കിയിരുന്നത് എന്ന വാദമാണ് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്റ്ററേറ്റ് ഉയർത്തുന്നത്.

കോടിക്കണക്കിന് രൂപ തൻ്റെ അക്കൗണ്ടിലൂടെ കൈമാറിയതിനെപ്പറ്റി തൃപ്തികരമായ മറുപടി നൽകാൻ ബിനീഷിന് കഴിഞ്ഞിരുന്നില്ല. പലതവണ ജാമ്യാപേക്ഷ നൽകിയിട്ടും വിചാരണക്കോടതിയും കർണാടക ഹൈക്കോടതിയും ജാമ്യം നൽകിയിരുന്നില്ല. ജാമ്യം കിട്ടിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നോ നാളെയോ ബിനീഷ് പുറത്തിറങ്ങും.

Related Posts