പഞ്ചായത്തിലെ ആദ്യത്തെ ബയോഫ്ളോക്ക് മത്സ്യകൃഷിക്ക് തുടക്കം കുറിച്ചുകൊണ്ട് തളിക്കുളം ആർ പി ടി അസ്സോസിയേറ്റ്സ്.

തളിക്കുളം: പഴയ കാല കൂട്ടായ്മയായ ആർ പി ടി അസ്സോസിയേറ്റ്സ് തളിക്കുളം പഞ്ചായത്തിലെ ആദ്യത്തെ ബയോ ഫ്ളോക്ക് മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ഉദ്‌ഘാടനം നിർവ്വഹിച്ച ചടങ്ങിൽ രണ്ടാം വാർഡ് മെമ്പർ ഷാജി ആലുങ്ങൽ, പതിനാലാം വാർഡ് മെമ്പർ സുമന ജോഷി, എന്നിവർ സംസാരിച്ചു. ഫിഷറീസ് പ്രൊജക്ട് കോർഡിനേറ്റർ ഹീത ഗോകുൽ, ഫിഷറീസ് പ്രൊമോട്ടർ കൃഷ്ണപ്രസാദ് എന്നിവർ നേതൃത്വം നൽകി. പതിനാല് ലക്ഷത്തോളം രൂപ മുതൽ മുടക്കിൽ ഏഴ് ബയോഫ്ളോക്ക് ടാങ്കുകൾ അടങ്ങിയ ഫാം പതിനാറോളം ആർ പി ടി അംഗങ്ങൾ ചേർന്നാണ് നടപ്പിലാക്കിയത്.

Related Posts