ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പക്ഷികൾ കൂടുതൽ വർണ്ണാഭമെന്ന് പഠനം

ഭൂമധ്യരേഖയ്ക്ക് സമീപം കാണപ്പെടുന്ന പക്ഷികൾ ധ്രുവങ്ങളോട് ചേർന്നുള്ളവയേക്കാൾ വർണ്ണാഭമാണെന്ന് പുതിയ പഠനം. ആർടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എ ഐ) സഹായത്തോടെയാണ് പഠനം നടന്നത്.

നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ശേഖരത്തിലുള്ള 24,000-ലധികം പക്ഷികളുടെ ഫോട്ടോകളിലെ നിറത്തിന്റെ അളവ് കണ്ടെത്താനാണ് ശാസ്ത്രജ്ഞർ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചത്.

ഷെഫീൽഡ് സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. ഉഷ്ണമേഖലാ പക്ഷികൾ ധ്രുവപ്പക്ഷികളേക്കാൾ 30 ശതമാനം കൂടുതൽ വർണ്ണാഭമാണെന്നാണ് കണ്ടെത്തൽ. എന്നാൽ പക്ഷികളുടെ നിറക്കൂടുതലിൻ്റെ കാരണം വ്യക്തമല്ല. ഭൂമധ്യരേഖയോട് അടുക്കുമ്പോൾ പക്ഷികൾ കൂടുതൽ വർണ്ണാഭമാകുന്നു എന്ന ആശയം വളരെക്കാലമായി നിലനിൽക്കുന്ന സിദ്ധാന്തമാണ്. ചാൾസ് ഡാർവിൻ ആണ് ഇത് ആദ്യം അവതരിപ്പിച്ചത്. മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങൾ പരിസ്ഥിതിക്ക് അനുസരിച്ച് കാലക്രമേണ മാറിക്കൊണ്ടിരിക്കുന്നു എന്ന പരിണാമ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവാണ് ചാൾസ് ഡാർവിൻ.

Related Posts