ജനനവും മരണവും ഒരേ ദിവസം; പിരിയാതെ ഇരട്ടകൾ

ഇംഗ്ലണ്ട് : ഇരട്ടകൾക്ക് എല്ലായ്പ്പോഴും അവർക്കിടയിൽ അസാധാരണമായ ഒരു മാനസിക അടുപ്പം ഉണ്ടായിരിക്കും. അവർ ജനിക്കുന്നതിന് മുമ്പ് തന്നെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയവർ ആണ്. അവർക്കിടയിൽ ഒരാളെ നഷ്ടപ്പെട്ടാൽ, മുന്നോട്ട് പോകാൻ പ്രയാസമാണ്. അതുപോലെ, ഇംഗ്ലണ്ടിൽ ഇരട്ടകൾ ഒരുമിച്ച് ജനിക്കുകയും വളരുകയും ചെയ്തു. അവർ ഒരിക്കലും വേർപിരിയാൻ ആഗ്രഹിച്ചിരുന്നില്ല, മരണത്തിലും അവർ ഒരുമിച്ചായിരുന്നു. മൂന്ന് മണിക്കൂർ വ്യത്യാസത്തിലാണ് ഇരുവർക്കും ജീവൻ നഷ്ടമായത്. മാത്രമല്ല, അവരുടെ മരണശേഷവും, അവരെ ഒരേപോലെയുള്ള ശവപ്പെട്ടികളിൽ അടക്കം ചെയ്യുകയും ഇരുവരുടെയും ശവസംസ്കാര ചടങ്ങുകൾ ഒരുമിച്ച് നടത്തുകയും ചെയ്തു. സഹോദരങ്ങളായ അലനും ജെഫ് ബേറ്റ്‌സും തങ്ങളുടെ എഴുപതാമത്തെ വയസ്സിലാണ് മരണപ്പെട്ടത്. ഇരുവരും കഴിഞ്ഞ മാസം മരിച്ചു. അലന് തൊണ്ടയിൽ അർബുദം ഉണ്ടായിരുന്നു. അർബുദം കണ്ടെത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു. അദ്ദേഹം മരണക്കിടക്കയിൽ കിടക്കുമ്പോൾ, അദ്ദേഹത്തിന്‍റെ മകൾ ഷെല്ലി ബേസ് അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ പാതിവഴിയിൽ, തികച്ചും അവിശ്വസനീയമായ ഒരു വാർത്ത അവളിലേക്ക് വന്നു. സ്ട്രോക്ക് ബാധിച്ച് കിടക്കുന്ന അവളുടെ ഇളയച്ഛൻ ജെഫ് ബേറ്റ്‌സ് മരണപ്പെട്ടു എന്നതായിരുന്നു അത്. ഒന്നിലധികം അവയവങ്ങളുടെ തകരാർ മൂലമായിരുന്നു മരണം. അവൾ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. അച്ഛനും മരണത്തിനായി കാത്തു കിടക്കുന്നു. "ഞാനും എന്റെ സഹോദരൻ ആൻഡ്രൂ ബേറ്റ്‌സിനും അച്ഛനെ കാണാൻ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. എന്നാൽ പാതിവഴി എത്തിയപ്പോൾ, ഇളയച്ഛൻ ജിയോഫ് അന്തരിച്ചുവെന്ന് പറഞ്ഞ് ഞങ്ങൾക്ക് ഒരു കോൾ വന്നു. ആദ്യം അച്ഛനെ കാണാൻ ഞങ്ങൾ തീരുമാനിച്ചു. ഞാൻ അങ്ങോട്ട് പോയി. 15-20 മിനിറ്റിനുശേഷം അച്ഛനും മരിച്ചു," മകൾ പറഞ്ഞു. കട്ടിലിൽ കിടന്നുകൊണ്ട് അച്ഛൻ പരേതനായ സഹോദരനോട് പറഞ്ഞു, "ഞാൻ വരുന്നു. ഞാൻ ഉടൻ നിങ്ങളുടെ അടുക്കൽ വരും," എന്ന് പറയുന്നത് താൻ കേട്ടുവെന്ന് മകൾ പറഞ്ഞു. അദ്ദേഹം മരിക്കുന്നതിന് മുൻപ് പറഞ്ഞ അവസാനത്തെ വാക്കുകളായിരുന്നു അവയെന്നും മകൾ ഓർക്കുന്നു.

Related Posts