"ഇന്നെൻ്റെ ഹാപ്പി ബെർത്ഡേ ആണേ", പിറന്നാൾ ആഘോഷിച്ച് റിമി ടോമി
ഇന്ന് തൻ്റെ ജന്മദിനമാണ് എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പുതിയ ഫോട്ടോ ഷെയർ ചെയ്ത് പ്രശസ്ത ഗായിക റിമി ടോമി. മനോഹരമായ വെളുത്ത കുർത്തയണിഞ്ഞ് സുന്ദരിയായാണ് റിമി ജന്മദിനത്തിൽ പുതിയ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. സഹോദരൻ റിങ്കു ടോമി ജന്മദിന സമ്മാനമായി നൽകിയതാണ് കുർത്ത എന്നും കുറിപ്പിൽ പറയുന്നു.
ജന്മദിനത്തിൽ ആശംസകൾ നേർന്നവർക്കും നേരാൻ പോകുന്നവർക്കും താരം നന്ദി അറിയിക്കുന്നു. സഹപ്രവർത്തകരും ആരാധകരും അടക്കം ഒട്ടേറെ പേരാണ് താരത്തിന് സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നത്.