ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു. ജലന്തര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചത്. ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. രാജി അച്ചടക്ക നടപടി അല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ ഇനി മുതല്‍ മുന്‍ ബിഷപ്പ് എന്നറിയപ്പെടുമെന്നും വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍. 2018 സെപ്റ്റംബറില്‍ ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ബിഷപ്പിനെ രൂപതയുടെ ചുമതലകളില്‍നിന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ താല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു. കേസില്‍ പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.താനൊഴുക്കിയ കണ്ണീര്‍ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു. പ്രത്യക്ഷമായും പരോക്ഷമായും ഏറെ അനുഭവിച്ചു. പ്രാര്‍ഥിച്ചവരോടും കരുതലേകിയവരോടും നന്ദിയുണ്ടെന്നും ഫ്രാങ്കോ മുഖയ്ക്കല്‍ പറഞ്ഞു.

Related Posts