ഹിമാചലിൽ വിട്ടുകൊടുക്കാതെ ബിജെപിയും കോൺഗ്രസും; ചലനമുണ്ടാക്കാതെ എഎപി
ഹിമാചൽ: ഹിമാചലിൽ വിട്ടുകൊടുക്കാതെ ബിജെപിയും കോൺഗ്രസും.ബിജെപി 32 സീറ്റിലും കോൺഗ്രസ് 34 സീറ്റിലും ലീഡ് ചെയ്യുന്നു. എഎപി ഒറ്റ സീറ്റിലും ലീഡ് നേടിയിട്ടില്ല. 68 നിയമസഭാ മണ്ഡലങ്ങളിലേക്കായി 412 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരിച്ചത്. എക്‌സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്.