ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം ബ്ലോക്കോഫീസ്സിലേക്ക് മാർച്ച് നടത്തി
തളിക്കുളം: പോസ്റ്റാഫീസ് കുറിയുടെ പേരിൽ കോടികൾ തട്ടിപ്പു നടത്തിയ സി പി എം നേതാവ് മിനി മുരളീധരൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം ബ്ലോക്കോഫീസ്സിലേക്ക് മാർച്ച് നടത്തി. പത്താം കല്ലിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. തുടർന്ന് ബ്ലോക്കിന് മുന്നിൽ നടന്ന ധർണ്ണ ബി ജെ പി ജില്ലാ ട്രഷറർ കെ ആർ അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ . സേവ്യൻ പള്ളത്ത് സ്വാഗതവും ഭഗീഷ് പൂരാടൻ ആശംസയും ഇ കെ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരുപ്പിൽ, ലാൽ ഊണുങ്ങൽ, സാമി പട്ടരു പുരയ്ക്കൽ, പ്രദീപ് കുന്നത്ത്, സുജിത് വല്ലത്ത്, കെ എസ് ആനന്ദൻ, ഗോകുൽ കരീപ്പിള്ളി, സുധീർ കെ എസ്, ബേബി പി കെ എന്നിവർ നേതൃത്വം നല്കി.