ഗാന്ധി കുടുംബത്തിലുള്ളവർക്ക് സംഭവിച്ചത് അപകടം; വിവാദ പരാമർശം നടത്തി ബിജെപി മന്ത്രി
ന്യൂ ഡൽഹി: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്‍റെ കുത്തകയല്ലെന്ന ഉത്തരാഖണ്ഡ് കൃഷി മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. രാഹുൽ ഗാന്ധിയുടെ കശ്മീർ പ്രസംഗത്തിന് മറുപടി പറയെ ആണ് ബിജെപി നേതാവ് കൂടിയായ ഗണേഷ് ജോഷി വിവാദ പരാമർശം നടത്തിയത്. "ഭഗത് സിങ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവർ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷിത്വം വരിച്ച ആളുകളാണ്. എന്നാൽ ഗാന്ധി കുടുംബത്തിലുള്ളവർക്ക് സംഭവിച്ചത് അപകടമായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ട്," ജോഷി പറഞ്ഞു. ഒരാൾക്ക് അയാളുടെ ബുദ്ധിക്ക് അനുസരിച്ച് മാത്രമേ സംസാരിക്കാൻ കഴിയൂ എന്നും രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് ജോഷി പറഞ്ഞു.