രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അഭിവാദ്യങ്ങൾ അർപ്പിച്ച് ബി ജെ പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി

രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടു് ബി ജെ പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ മധുര വിതരണ നടത്തിയും പടക്കം പൊട്ടിച്ചും ആഹ്ളാദ പ്രകടനം നടത്തി. ക്ഷേത്ര നടയിൽ നിന്ന് ആരംഭിച്ച പ്രകടനം ബസ്സ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുന്ന ഈ കാലഘട്ടത്തിൽ ആദിവാസി സമൂഹത്തിൽ നിന്നുള്ള വനിതയെ രാഷ്ട്രപതിയാക്കാൻ തീരുമാനമെടുക്കാനുള്ള ആർജ്ജവം കാണിച്ച ബി ജെ പി-യേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, രാജ്യത്തെ അധ:സ്ഥിത വിഭാഗങ്ങൾ എക്കാലവും ഓർക്കുമെന്ന് സമാപനം ഉദ്ഘാടനം ചെയ്തുകൊണ്ടു് ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് സർജു തൊയക്കാവ് പറഞ്ഞു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ്, ജന:സെക്രട്ടറി എ കെ ചന്ദ്രശേഖരൻ, ലാൽ ഊണുങ്ങൽ, ഭഗീഷ് പുരാടൻ, രശ്മി ഷിജോ, ഗോകുൽ കരീപ്പള്ളി, പി കെ ബേബി, സുധീർ കെ എസ്, സുഗതൻ എൻ. എസ് രതീഷ്, വേലായുധൻ മയൂർ, മണികണ്ഠൻ, ബിബിൻ ദാസ്, തുടങ്ങിയവർ നേതൃത്വം നല്കി.

Related Posts