പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ ബി ജെ പി നാട്ടിക മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി
നാട്ടിക: കേന്ദ്ര സർക്കാർ നികുതി കുറച്ചിട്ടും, കേരളത്തിൽ അർഹതപ്പെട്ട നികുതി ഇളവ് നല്കാതെ, പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറക്കാത്ത പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ ബി ജെ പി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ സെന്ററിൽ സായാഹ്ന ധർണ്ണ നടത്തി.
ബി ജെ പി ജില്ലാ ട്രഷറർ കെ ആർ അനീഷ് മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു.ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പെട്രോൾ വിലയേക്കാൾ10 രൂപ കൂടുതൽ നല്കേണ്ട ഗതികേടിലാണ് ഇന്ന് മലയാളികളെന്ന് അദ്ദേഹം പറഞ്ഞു.
ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ കെ ചന്ദ്രശേഖരൻ സ്വാഗതവും പഞ്ചായത്ത് ജന:സെക്രട്ടറി കെ എസ് സുധീർ നന്ദിയും പറഞ്ഞു. മണ്ഡലം ജന:സെക്രട്ടറി സേവ്യൻ പള്ളത്ത്, ഭഗീഷ് പുരാടൻ., ലാൽ ഊണുങ്ങൽ, ഗോകുൽ കരീപ്പള്ളി, രശ്മി ഷിജോ, സജിനി ഉണ്യാരംപുരയ്ക്കൽ, ഷിജു തയ്യിൽ, ബേബി പി കെ, അനന്തകൃഷ്ണൻ, നാസർ തങ്ങൾ, സുനിൽ ദത്ത്, രഘുലാൽ, പി വി സെന്തിൽകുമാർ, ബിന്നി അറക്കൽ, ഷാജി ആലുങ്ങൽ, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നല്കി.