ജയം ഉറപ്പിച്ച് ബിജെപി; ഗുജറാത്തിൽ വൻ ലീഡ്, 150 സീറ്റിൽ മുന്നിൽ
ഗുജറാത്ത്: ഗുജറാത്തിൽ ജയം ഉറപ്പിച്ച് ബിജെപി. 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 150 സീറ്റിൽ ലീഡ് ചെയ്യുന്നു. ബിജെപി 150 സീറ്റിലും കോൺഗ്രസ് 19 സീറ്റിലും എഎപി 11ലും ലീഡ് ചെയ്യുന്നു. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.