മുഖ്യമന്ത്രിക്കെതിരെ 164 അനുസരിച്ച് മൊഴി നല്കിയത് ശരിയല്ലെങ്കിൽ സ്വപ്നക്കെതിരെ നിയമ നടപടി എടുക്കാത്തതെന്തുകൊണ്ടാണെന്ന് കേരള ജനതയോട് വിശദീകരിക്കണമെന്ന് ബി ജെ പി സംസ്ഥാന ജന: സെക്രട്ടറി എം ടി രമേഷ്

തൃപ്രയാർ : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം കേരളത്തെ കൊള്ളയടിക്കുന്നു എന്നാരോപിച്ച് ബി ജെ പി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. തൃപ്രയാർ സെന്ററിൽ നടന്ന പ്രതിഷേധ സംഗമം ബി ജെ പി സംസ്ഥാന ജന: സെക്രട്ടറി എം ടി രമേഷ് ഉദ്ഘാടനം ചെയ്തു. ' മുഖ്യമന്ത്രി നേരിട്ട് സ്വർണ്ണക്കള്ളത്ത് നടത്തിയെന്നും രാജ്യദ്രോഹകുറ്റം നടത്തിയെന്നും മുഖ്യമന്ത്രിയുടെ സന്തത സഹചാരിയായിരുന്ന സ്വപ്ന കോടതിയുടെ മുമ്പിൽ 164 അനുസരിച്ച് മൊഴി നല്കിയത് ശരിയല്ലെങ്കിൽ സ്വപ്നക്കെതിരെ നിയമ നടപടി എടുക്കാത്തതെന്തുകൊണ്ടാണെന്ന് കേരള ജനതയോടു് വിശദീകരിക്കണമെന്ന് ' എം ടി രമേശ് ആവശ്യപ്പെട്ടു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറിമാരായ എ കെ ചന്ദ്രശേഖരൻ സ്വാഗതവും സേവ്യൻ പള്ളത്ത് നന്ദിയും പറഞ്ഞു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈൻ നെടിയിരുപ്പിൽ ആമുഖ പ്രസംഗം നടത്തി. ബി ജെ പി ജില്ല ജന:സെക്രട്ടറി അഡ്വ : കെ ആർ ഹരി, ജില്ലാ വൈസ് പ്രസിഡണ്ട് സർജ്ജു തൊയക്കാവു്, ജില്ലാ സെക്രട്ടറി ലോജനൻ അമ്പാട്ട്, മഹിളാ മോർച്ച ജില്ല പ്രസിഡണ്ട് ഇ പി ഝാൻസി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു .

Related Posts