ബിജെപി തളിക്കുളം പഞ്ചായത്ത് നേതൃയോഗം ജില്ലാ സെക്രട്ടറി ലോജനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു
തളിക്കുളം: തളിക്കുളം പഞ്ചായത്ത് നേതൃയോഗം ജില്ലാ സെക്രട്ടറി ലോജനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതാക്കളേയും പ്രവർത്തകരേയും ഭീകരവാദികൾ കൊലക്കത്തിക്കിരയാക്കിയാൽ, തകരുന്നതും തളരുന്നതുമല്ല മഹത്തായ ആദർശമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ ആർ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്ബ് പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ്മാസ്റ്റർ, ജന:സെക്രട്ടറി എ കെ ചന്ദ്രശേഖരൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്ത് ജന.സെക്രട്ടറി വേലായുധൻ സ്വാഗതം പറഞ്ഞു. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സത്വര നടപടികൾ കൈക്കൊള്ളണമെന്നും, കടൽക്ഷോഭം തടയുന്നതിന് ശാസ്ത്രീയമായി കടൽഭിത്തി നിർമ്മിക്കണമെന്നും, വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് കച്ചവടത്തിനെതിരെ കർശന നടപടികൾ കൈ കൊള്ളണമെന്നും പ്രമേയങ്ങൾ വഴി യോഗം ആവശ്യപ്പെട്ടു. മണ്ഡലം ഭാരവാഹികളായ ഭഗീഷ് പൂരാടൻ, ലിജി മനോഹരൻ, മനേഷ് നളൻ, ബിജോയ്പുളിയമ്പ്ര, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പാർട്ടി ഭാരവാഹികളുമായ, ബിന്നി അറയ്ക്കൽ, ഷാജി ആലുങ്ങൽ, ഐ എസ് അനിൽ കുമാർ, സ്മിത ധനജ്ഞയൻ, വീണ എന്നിവർ നേതൃത്വം നല്കി.