ബി ജെ പി വലപ്പാട് പഞ്ചായത്ത് തല നേതൃയോഗം വലപ്പാട് ജി ഡി എം എൽപി സ്കൂളിൽ നടന്നു
തൃശൂർ: വലപ്പാട് ജി ഡി എം എൽപി സ്കൂളിൽ വെച്ച് നടന്ന ബി ജെ പി വലപ്പാട് പഞ്ചായത്ത് തല നേതൃയോഗം ബി ജെ പി ജില്ലാ സെക്രട്ടറി ലോജനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. ബി ജെ പി പഞ്ചായത്ത് പ്രസിഡണ്ട് ആനന്ദൻ പി വി അദ്ധ്യക്ഷനായ ചടങ്ങിൽ ബി ജെ പി പഞ്ചായത്ത് ജന:സെക്രട്ടറി സോമദത്തൻ കെ എസ് സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി ചുമതലയേറ്റ മണ്ഡലം ഉപരി കാര്യകർത്താക്കൾക്ക് ഷാൾ അണിയിച്ചുകൊണ്ട് പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. പഞ്ചായത്തിലെ മാലിന്യ പ്രശ്നത്തിൽ നടപടി സ്വീകരിക്കുക, പാട്ടുകുളങ്ങരയിലെ ഗ്രാമസേവകൻ്റെ ഓഫീസ് തുറന്ന് പ്രവർത്തിക്കുക, വലപ്പാട് ഹോസ്പിറ്റൽ താലൂക്ക് നിലവാരത്തിലേക്ക് ഉയർത്തുക, തീരദേശ മേഖലയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കുക, വലപ്പാട് വില്ലേജ് ഓഫീസ് രണ്ടായ് വിഭജിക്കുക, തണ്ണീർതടങ്ങളും ജലാശയങ്ങളും മണ്ണിട്ട് നികത്തുന്നത് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രമേയങ്ങൾ പാസാക്കി. ഹരീഷ് മാസ്റ്റർ, ചന്ദ്രശേഖരൻ എ കെ, സേവ്യൻ പള്ളത്ത്, ഷൈൻ നെടിയിരിപ്പിൽ, അരുണഗിരി,സജീഷ് കുറ്റിക്കാട്ട്,രശ്മി ഷിജോ,സിജു തയ്യിൽ, അനന്തകൃഷ്ണൻ, മുസ്തഫ കെ എച്, ഭീതിഹരൻ എൻ കെ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ബി ജെ പി വലപ്പാട് പഞ്ചായത്ത് ജന:സെക്രട്ടറി മുരളി ടി വി നന്ദി രേഖപ്പെടുത്തി.