കോൺഗ്രസ്സിൻ്റെ എട്ടിരട്ടി ആസ്തിയുമായി ബിജെപി; ബിജെപി യുടെ ആസ്തി 4,847.78 കോടി രൂപ, 588.16 കോടി രൂപയുമായി കോൺഗ്രസ് മൂന്നാം സ്ഥാനത്ത്

ആസ്തിയിൽ വൻവർധനവുമായി ബിജെപി. 2019-20 വർഷത്തെ കണക്കുകളാണ് പുറത്തുവന്നത്. ബിജെപി യുടെ ആസ്തി 4,847.78 കോടി രൂപയാണ്. 698.33 കോടി രൂപയുടെ ആസ്തിയുമായി ബഹുജൻ സമാജ് പാർടി (ബിഎസ്പി) ആണ് രണ്ടാം സ്ഥാനത്ത്. 588.16 കോടി രൂപയുമായി കോൺഗ്രസ് മൂന്നാം സ്ഥാനത്താണ് ഉള്ളത്.

രാജ്യത്തെ ഏഴ് ദേശീയ രാഷ്ട്രീയ പാർടികൾ 2019-20 ൽ പ്രഖ്യാപിച്ച മൊത്തം ആസ്തിയുടെ 69 ശതമാനവും ഭാരതീയ ജനതാ പാർടിയുടേതാണ്. ബിജെപി, ബിഎസ്പി, കോൺഗ്രസ്, സിപിഎം, എഐടിസി, സിപിഐ, എൻസിപി എന്നിവയാണ് ദേശീയ പാർടികൾ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് 6,988.57 കോടി രൂപയാണ് ദേശീയ പാർടികളുടെ 2019-20 വർഷത്തെ മൊത്തം ആസ്തി. അതിൽ ബിജെപി യുടെ വിഹിതം 69 ശതമാനം അഥവാ 4,847.78 കോടി രൂപയാണ്.

2016-17 ൽ പാർടികളുടെ മൊത്തം ആസ്തി 3,260.81 കോടി രൂപയായിരുന്നെങ്കിൽ 2017-18 ൽ അത് 3,456.65 കോടിയായും 2018-19 ൽ 5,349.25 കോടിയായും 2019-20 ൽ 6,988.579 കോടിയായും വർധിച്ചു. ഗണ്യമായ വർധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

2018-19 ൽ ബിജെപി ക്ക് ഉണ്ടായിരുന്നത് 2,904.18 കോടി രൂപയുടെ ആസ്തിയാണ്. 2019-20 ൽ 67 ശതമാനം വർധനവുണ്ടായപ്പോൾ ആസ്തി 4,847.78 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ കോൺഗ്രസ്സിൻ്റെ ആസ്തി

928.84 കോടി രൂപയിൽ നിന്ന് 588.16 കോടി രൂപയായി കുറഞ്ഞു. ബിഎസ്പി യുടെ ആസ്തി 738 കോടിയിൽ നിന്ന് 698.33 കോടിയായി കുറഞ്ഞിട്ടുണ്ട്.

Related Posts