ബി ജെ പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ പോളി ജംഗ്ഷനിൽ സത്യാഗ്രഹം നടത്തി.

നാട്ടിക:

ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരേയും ബി ജെ പിക്കെതിരേയും കേസെടുക്കാൻ സംസ്ഥാന സർക്കാർ നീക്കങ്ങൾ നടത്തുന്നു എന്നാരോപിച്ച് ബി ജെ പി സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യഗ്രഹ സമരത്തിൻ്റെ ഭാഗമായി ബി ജെ പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ പോളി ജംഗ്ഷനിൽ സത്യാഗ്രഹം നടത്തി.

ബി ജെ പി ജില്ലാ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്ബ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ബി ജെ പി നിയോജകമണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ എ കെ ചന്ദ്രശേഖരൻ, സേവ്യൻ പള്ളത്ത്, മനോഷ് ബ്രാരത്ത്, ഭഗീഷ് പുരാടൻ, ലാൽ ഊണുങ്ങൽ, സി എസ് സുനിൽ, സ്വാമി പട്ടുരുപുരക്കൽ, സിജി തയ്യിൽ, സിജോ ഫ്രാൻസിസ്, ഹരിപ്രസാദ് എന്നിവർ നേതൃത്വം നൽകി. വിവിധ ബി ജെ പി പഞ്ചായത്ത് പ്രസിഡണ്ടുമാരും, മോർച്ചാ പ്രസിഡണ്ടുമാരും സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ചു.

Related Posts