അഞ്ചു ജില്ലകളിലായി 13 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു.
കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധിതർ കൂടുന്നു.
കോഴിക്കോട്:
കേരളത്തിൽ അഞ്ചു ജില്ലകളിൾ 13 പേർക്കുകൂടി ബ്ലാക്ക് ഫംഗസ് റിപ്പോർട്ടുചെയ്തു. കൊവിഡ് ബാധിതരിൽ ആണ് അപൂർവമായി കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് രോഗബാധ (മ്യൂക്കോർ മൈക്കോസിസ്) കണ്ടുവരുന്നത്. ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽനിന്നും കറുപ്പുനിറത്തിലുള്ള ദ്രവം പുറത്തുവരിക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂർ, വഴിക്കടവ്, ചെറുവായൂർ, നിലമ്പൂർ കരുളായി, എടരിക്കോട്, തിരൂർ സ്വദേശികൾ, കോഴിക്കോട് ജില്ലയിലെ പയ്യാനക്കൽ, ഇരിങ്ങല്ലൂർ സ്വദേശികൾ, കോട്ടയം സ്വദേശികളായ മൂന്നുപേർക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.