ഇസ്താംബൂളിൽ സ്‌ഫോടനം: അഞ്ച് പേർ മരണമടഞ്ഞു, നിരവധി പേർക്ക് പരിക്ക്

അങ്കാറ: തുർക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 36 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇസ്താംബൂളിലെ ടാക്‌സിം സ്ക്വയറിലാണ് സ്ഫോടനം നടന്നത്. ഇത് ചാവേർ ആക്രമണമാണെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് തുർക്കി അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്ഫോടനം നടന്ന പ്രദേശത്തെ ദൃശ്യങ്ങൾ നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പ്രാദേശിക സമയം വൈകിട്ട് 4.20 ഓടെയാണ് സ്ഫോടനം നടന്നത്. ചരിത്രപ്രാധാന്യമുള്ള ടാക്സിം സ്ക്വയർ തിരക്കേറിയ നഗര പ്രദേശമാണ്.

Related Posts