ബ്ലാസ്റ്റേഴ്സ് എഫ് സി കുവൈറ്റ് 2022-23 സീസണിലെ ജഴ്സി പ്രകാശനം ചെയ്തു.

AL ANSARI TOP BANNER FINAL.png

കുവൈറ്റ്‌ : ബ്ലാസ്റ്റേഴ്സ് എഫ് സി കുവൈറ്റ് 2022-23സീസണിലെ ജഴ്സി പ്രകാശനംചെയ്തു . സാൽമിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വർണ്ണാഭമായ ചടങ്ങിന് വൈസ് പ്രസിഡന്റ് രൺദീർ ജോസ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി മോട്ടി ഡേവിഡ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യാഥിതി ഗ്ലോബൽ ഇന്റർനാഷ്ണൽ കമ്പനി ഡയറക്ടർ ജോസ് എരിഞ്ചേരി ജഴ്സി പ്രകാശനം ചെയ്തു .

വൈസ് പ്രസിഡന്റ് സ്പോൺസർമാരായ ഗ്ലോബൽ ഇന്റർനാഷണൽ കമ്പനി ഡയറക്ടർ ജോസ് എരിഞ്ചേരി, മാനേജർ റോബിൻസൻ എരിഞ്ചേരി, മറ്റു സ്പോൺസർ മാരായ WHL കമ്പനി ഡയറക്ടർ രാജീവ്‌ മേനോൻ, കെഫാക്ക് പ്രസിഡന്റ് ബിജു ജോണി, കെഫാക്ക് ജനറൽ സെക്രട്ടറി വി എസ് നജീബ്, സുമേഷ് ത്രക്കരിപ്പൂർ ഫാസ്കോ സേഫ്റ്റി സിസ്റ്റം കമ്പനി ഡയറക്ടർ പ്രമോദ് രക്ഷാധികാരികളായ ബിവിൻ തോമസ്, രജീഷ്, എന്നിവർ ജഴ്സി കളിക്കാർക്ക് നൽകി കൊണ്ട് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ടീം മാനേജർ മുജീബ് ടീം അവലോകനം നടത്തി. ബ്ലാസ്റ്റഴ്സ് കുടുംബത്തിലെ കൊച്ചുമിടുക്കനായ ഓൾ കേരള സബ് ജൂനിയർ ബാഡ്മിന്റൺ അണ്ടർ 11 കാറ്റഗറി 9 th റാങ്ക്, ഓൾ കുവൈറ്റ്‌ അണ്ടർ 11 കാറ്റഗറി ചാമ്പ്യൻ, കോട്ടയം ഡിസ്ട്രിക്ട് അണ്ടർ 11 & അണ്ടർ 13 ചാമ്പ്യൻ കൂടിയായ മാസ്റ്റർ ലിയാൻഫെന് ടീം മാനേജർ മുജീബ് ആശംസകൾ അർപ്പിച്ചു തുടർന്ന് മൊമെന്റോ നൽകി ആദരിച്ചു.സ്പോൺസർ മാരായ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക് സെക്രട്ടറി മോട്ടി ഡേവിഡ് ഒഫീഷ്യൽ ജേഴ്സി കൈമാറി. ഓട്ടോ കിങ് മാനേജർ അമീർ അലിയുടെ അഭാവത്തിൽ ക്ലബ്ബിന്റെ മാനേജർ മുജീബ് പോത്തനി ജേഴ്‌സി ഏറ്റുവാങ്ങി. ട്രഷറർ ജോയ് തോലത്ത് യോഗത്തിന് നന്ദി പറഞ്ഞു.ഇബ്രാഹിം അബ്ദുൽ ഖാദർ,ഖാലിദ് കോട്ടയിൽ, ലത്തീഫ് പണിക്കവീട്ടിൽ, അമീൻ മലപ്പുറം , ഡെന്നീസ് ചാലക്കുടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Al Ansari_Kuwait.jpg

Related Posts