'ടോപ് 4’ ൽ ഇടം പിടിക്കാൻ ബ്ലാസ്റ്റേഴ്സ്; ഇന്ന് ബെംഗളൂരു എഫ്സിക്കെതിരെ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ നാലിൽ ഇടം നേടാൻ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് കൊച്ചിയിൽ നടക്കുന്നമത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ നേരിടും. പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്ബ്ലാസ്റ്റേഴ്സ്. തുടർച്ചയായ 4 വിജയങ്ങളുടെ തിളക്കത്തിൽ ബ്ലാസ്റ്റേഴ്സ് സ്വന്തം മണ്ണിൽ ബൂട്ടുകൾ കെട്ടുമ്പോൾ, സുനിൽ ഛേത്രിയുടെ ബെംഗളൂരു എഫ് സി തിരിച്ചടികളുടെ നടുവിലാണ്. പട്ടികയിൽ 9-ാം സ്ഥാനത്താണ്ബെംഗളൂരു. കലൂർ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് സതേൺ ഡാർബി. ആദ്യ ഗെയിമിൽ വിജയം, തുടർന്ന് 3 തോൽവികൾ, പിന്നെ തുടർച്ചയായ 4 വിജയങ്ങൾ. തുടക്കത്തിൽ ആടിയുലഞ്ഞ ബ്ലാസ്റ്റേഴ്സ് ഇപ്പൊൾകളിക്കുന്നത് 'സെറ്റ്' ആയ പോലെയാണ്. ലീഗിലെ ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്നആത്മവിശ്വാസത്തിലാണ് ടീം കളിക്കുന്നത്. പ്രത്യേകിച്ച്, ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമെന്‍റെക്കോസ് ഗോൾരുചിച്ച് തുടങ്ങിയത് മുതൽ ടീം മുഴുവൻ താളത്തിലായി. ലൂണ, സഹൽ, രാഹുൽ എന്നിവരുൾപ്പെടുന്ന മിഡിൽ, ഫോർവേഡ് ലൈനുകളുമായി ദിമി പൊരുത്തപ്പെട്ടു കഴിഞ്ഞു. ടീം ഘടനയിൽ നിരവധി തവണ മാറ്റം വരുത്തിയപരിശീലകൻ വുക്കോമനോവിച്ച് പ്രതിരോധത്തിലെ പാളിച്ചകൾ ഏറെക്കുറെ അടച്ചു. തോൽവികൾക്കിടയിലുംബെംഗളൂരുവിനെ എഴുതിത്തള്ളാൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് വുക്കോമനോവിച്ച് തയ്യാറല്ല. "ഏത് ടീമിനും ഈലീഗിലെ ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയും. അതുകൊണ്ട് ഓരോ കളിയും കടുപ്പമാണ്. ക്രിയാത്മകമായമനോഭാവത്തോടെയും ലക്ഷ്യബോധത്തോടെയും കളിക്കാനാണ് ഞങ്ങളുടെ ശ്രമം. വേണ്ടത് 3 പോയിന്‍റുകൾമാത്രമാണ്", അദ്ദേഹം പറഞ്ഞു.