പൂരത്തിന് തുടക്കം; ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ് - ഈസ്റ്റ് ബംഗാൾ മത്സരം ഇന്ന്
കൊച്ചി: ഐഎസ്എല്ലിൻ്റെ ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. നിലവിലെ റണ്ണേഴ്സ് അപ്പായ ബ്ലാസ്റ്റേഴ്സ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് പുതിയ സീസൺ ആരംഭിക്കുന്നത്. കലൂരിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 16 കളിക്കാരെ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തിയപ്പോൾ 12 പേർ പുതുമുഖങ്ങളാണ്. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ടീമിലുള്ളത്. ജെസെല്‍ കര്‍ണെയ്‌റോയുടെ നേതൃത്വത്തിലുള്ള 27 അംഗ ടീമിൽ ഏഴ് മലയാളി താരങ്ങളാണുള്ളത്. ഇവാൻ വുക്കോമനോവിച്ചിന്‍റെ പരിശീലനത്തിലാണ് ടീം. കഴിഞ്ഞ തവണ ഈസ്റ്റ് ബംഗാൾ ലീഗിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.