കണ്ണുകെട്ടി 14.67 സെക്കൻ്റ്; റൂബിക്സ് ക്യൂബ് സോൾവിങ്ങിൽ പുതിയ ലോക റെക്കോഡിട്ട് അമേരിക്കയിലെ കൗമാരക്കാരൻ
റൂബിക്സ് ക്യൂബ് സോൾവിങ്ങിൽ സ്വന്തം റെക്കോഡ് തിരുത്തിയും പുതിയ ലോക റെക്കോഡ് എഴുതിച്ചേർത്തും അമേരിക്കയിലെ കൗമാരക്കാരൻ.
ആറ് വർഷമായി ടോമി ചെറി എന്ന കൗമാരക്കാരൻ റൂബിക്സ് ക്യൂബ് സോൾവിങ്ങിനെ ഒരു പാഷനായി കാണാൻ തുടങ്ങിയിട്ട്. മത്സരങ്ങളിൽ പങ്കെടുത്ത് നൂറ് കണക്കിന് സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ബ്ലൈൻഡ് ഫോൾഡഡ് വിഭാഗത്തിലാണ് ഇപ്പോൾ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 15.24 സെക്കൻ്റുകൊണ്ട് രചിച്ച റെക്കോഡാണ് അതിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് ഇപ്പോൾ തിരുത്തിക്കുറിച്ചത്.
ഗിന്നസ് വേൾഡ് റെക്കോഡ്സിൻ്റെ സോഷ്യൽ മീഡിയാ പേജിൽ ടോമി ചെറിയുടെ റൂബിക്സ് ക്യൂബ് സോല്യൂഷൻ വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ട്. അവിശ്വസനീയമായ പ്രകടനം എന്നാണ് മിക്കവരും പ്രതികരിക്കുന്നത്. 24 മണിക്കൂർ സമയം കണ്ണ് തുറന്നിരുന്ന് ശ്രമിച്ചാലും തനിക്കിത് സോൾവ് ചെയ്യാൻ കഴിയില്ലെന്ന് ഒരാൾ പറയുന്നു.