കൊവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കാൻ വിദ്യാർത്ഥി സംഘടന എ ഐ എസ് എഫ്.

തൃശ്ശൂർ:

കൊവിഡ് കാലത്തെ രക്തക്ഷാമത്തെ അതിജീവിക്കാൻ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ആൾ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ രക്‌തദാനം ചെയ്തു. തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പയിന്റെ എട്ടാം ദിവസത്തിൽ കയ്പമംഗലം മണ്ഡലം കമ്മിറ്റിയിലെ വിദ്യാർത്ഥികളാണ് രക്തദാനം ചെയ്തത്. തൃശൂർ ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള എല്ലാ മണ്ഡലങ്ങളിലെയും വിദ്യാർഥികൾ രക്തദാനം നടത്തി വരുന്നുണ്ട്.

Related Posts