ബി എം ഡബ്ല്യു മ്യൂണിക്ക് പ്ലാന്റിൽ പെട്രോളിയം എഞ്ചിനുകളുടെ ഉത്പാദനം നിർത്തുന്നു

ബി എം ഡബ്ല്യു (BMWG.DE) 2024 ഓടെ മ്യൂണിക്കിലെ പ്രധാന പ്ലാന്റിൽ ആന്തരിക ജ്വലന എഞ്ചിനുകൾ നിർമ്മിക്കുന്നത് നിർത്തുമെന്ന് ഇലക്ട്രിക് ഐ 4 മോഡലിന്റെ ഉത്പാദനം സംബന്ധിച്ച കോൺഫറൻസിൽ വ്യക്തമാക്കി .

നിലവിൽ മ്യൂണിക്കിൽ നിർമ്മിച്ച ഐ സി ഇ എഞ്ചിനുകൾ ഭാവിയിൽ ഓസ്ട്രിയയിലെയും യുകെയിലെയും ബിഎംഡബ്ല്യു ഫാക്ടറികളിൽ ഉത്പാദിപ്പിക്കുമെന്ന് പ്രൊഡക്ഷൻ ചീഫ് മിലൻ നെഡെൽ ജോക്കോവിച്ച് പറഞ്ഞു. അതെ സമയം ഐ സി ഇ എഞ്ചിനുകൾ ഉപയോഗിക്കുന്ന കാറുകൾ മ്യൂണിക്കിലെ പ്ലാന്റിൽ കൂട്ടിച്ചേർക്കും.

2023 ഓടെ മ്യൂണിക്കിൽ ഉത്പാദിപ്പിക്കപ്പെടുന്ന വാഹനങ്ങളിൽ പകുതിയും ബാറ്ററി ഇലക്ട്രിക് അല്ലെങ്കിൽ പ്ലഗ് -ഇൻ ഹൈബ്രിഡ് മോഡിൽ ഉള്ളതായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി .

2030 ഓടെ ആഗോള കാർ വിൽപ്പനയുടെ 50% എങ്കിലും ബിഎംഡബ്ല്യു ലക്ഷ്യമിടുന്നതായി സി ഇ ഒ ഒലിവർ സിപ്സ് കഴിഞ്ഞയാഴ്ച ഒരു കോൺഫറൻസിൽ വ്യക്തമാക്കിയിരുന്നു . ഏതെങ്കിലും മാർക്കറ്റ് ഐ സി ഇ കളെ നിരോധിക്കുകയാണെങ്കിൽ കമ്പനി വിവിധ മോഡൽ ഇലക്ട്രിക് കാറുകൾ ലഭ്യമാക്കും .

ഐസിഇ, ബിഎംഡബ്ല്യു 3 സീരീസ് സെഡാൻ, ടൂറിംഗ് തുടങ്ങിയ ഹൈബ്രിഡ് മോഡലുകളുടെ സംയുക്ത അസംബ്ലി ലൈനിലാണ് ഐ 4 ബാറ്ററി-ഇലക്ട്രിക് കാർ നിർമ്മിച്ചത്, ഉൽപാദന ഇൻഫ്രാസ്ട്രക്ചറിൽ 200 ദശലക്ഷം യൂറോ (233 മില്യൺ ഡോളർ) നിക്ഷേപമാണ് നടത്തുന്നത് .

Related Posts