ആഗോള വിപണിയിൽ മെഴ്‌സിഡസിനെ പിന്നിലാക്കി ബിഎംഡബ്ല്യു

ആഗോള വിപണിയിൽ ആധിപത്യം നഷ്ടമായി മെഴ്സിഡസ് ബെൻസ്. ആദ്യമായാണ് വിൽപ്പനയിൽ മെഴ്സിഡസിന് ഒന്നാം സ്ഥാനം നഷ്ടമാകുന്നത്. പോയ സാമ്പത്തിക വർഷം ഏകദേശം 2.05 ദശലക്ഷം വാഹനങ്ങളാണ് മെഴ്സിഡസ് വിറ്റഴിച്ചത്. 2.2 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ച ബി‌എം‌ഡബ്ല്യു ആണ് പ്രീമിയം കാർ വിഭാഗത്തിൽ ഒന്നാമതെത്തിയത്.

ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ മെഴ്സിഡസിന് 90 ശതമാനം വർധനവുണ്ട്. 99,301 ഇലക്ട്രിക് വാഹനങ്ങൾ പോയ വർഷം വിറ്റഴിച്ചതായി മെഴ്‌സിഡസ് പ്രസ്താവനയിൽ പറഞ്ഞു.

മെഴ്സിഡസ് വാനുകളുടെ വിൽപ്പനയിലും വർധനവുണ്ട്. 2.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 3,34,210 യൂണിറ്റുകളാണ് പോയ വർഷം വിറ്റുപോയത്. യാത്രാ വാഹനങ്ങളുടെ വിൽപ്പനയിൽ ഏറ്റവും വലിയ ഇടിവ് യൂറോപ്പിലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 2 ശതമാനത്തിന്റെ ഇടിവാണ് യൂറോപ്പിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, യു എസിൽ നാമമാത്രമായ വർധനവുണ്ട്. കേവലം 0.4 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിക്കൊപ്പം ഇന്ത്യയിലും റെക്കോഡ് വിൽപ്പനയാണ് ബിഎംഡബ്ല്യു വിന് ഉണ്ടായിരിക്കുന്നത്.

Related Posts