ഓൾ-ഇലക്ട്രിക് മിനി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യു
ബിഎംഡബ്ല്യു ഇന്ത്യയിൽ ഓൾ-ഇലക്ട്രിക് മിനി അവതരിപ്പിക്കുന്നു. ഫെബ്രുവരി 24-നാണ് മിനി 3 ഡോർ കൂപ്പർ എസ് ഇ ലോഞ്ച് ചെയ്യുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.
രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാനാണ് ബിഎംഡബ്ല്യു ശ്രമിക്കുന്നത്. ലക്ഷ്വറി ഇലക്ട്രിക് സെഗ്‌മെന്റ് ഇന്ത്യയിൽ ക്രമാനുഗതമായി വളർച്ച പ്രാപിക്കുകയാണ്. ആഡംബര വാഹനങ്ങൾ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് മിനി എത്തുന്നത്.
ഇലക്ട്രിക് മിനി 3-ഡോർ കൂപ്പർ എസ് ഇ യുടെ പ്രധാന സവിശേഷത 32.6 കിലോ വാട്ട് അവർ ലഭിക്കുന്നു എന്നതാണ്. ഒറ്റ ചാർജിന് ഏകദേശം 270 കിലോമീറ്റർ പരിധി ലഭിക്കും. 184 എച്ച്‌പി കരുത്തും 270 എൻഎം ടോർക്കും ശ്രദ്ധേയമാണ്. 7.3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇത് സഹായിക്കും. വൈറ്റ് സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക്, മൂൺവാക്ക് ഗ്രേ, ബ്രിട്ടീഷ് റേസിങ്ങ് ഗ്രീൻ എന്നീ നാല് നിറങ്ങളിലാണ് ഓൾ-ഇലക്ട്രിക് മിനി എത്തുന്നത്.