ഇറ്റലിയിൽ ബോട്ടപകടം; കുട്ടികളടക്കം 59 അഭയാർത്ഥികൾ മരണപ്പെട്ടു

റോം: ഇറ്റലിയിൽ കുട്ടികളടക്കം 59 അഭയാർഥികൾ ബോട്ടപകടത്തിൽ മരണപ്പെട്ടു. അഭയാർത്ഥികളുമായി വന്ന ബോട്ട് കൊലാബ്രിയ തീരത്ത് തകർന്നു വീണതായാണ് റിപ്പോർട്ട്. കരയിലെത്താൻ കുറച്ച് ദൂരം മാത്രം ബാക്കി നിൽക്കെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലേക്ക് ഇടിച്ചതുമാണ് അപകടത്തിന് കാരണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് അപകടത്തിൽ മരിച്ചത്. അതേസമയം മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. എന്നാൽ മെഡിറ്ററേനിയൻ കടലിലെ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. പ്രാദേശിക സമയം പുലർച്ചെ 4.30 ഓടെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന 80 ഓളം പേരെ രക്ഷപ്പെടുത്തിയതായി ഇറ്റലിയിലെ അഗ്നിശമന സേന അറിയിച്ചു. രക്ഷപ്പെട്ടവരിൽ ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.

Related Posts