സാൻ ഡിയേഗോ തീരത്തിനടുത്ത് ബോട്ട് അപകടം; 8 മരണം, 7പേരെ കാണാതായി

അമേരിക്ക: അമേരിക്കയിലെ സാൻ ഡിയേഗോ തീരത്തുണ്ടായ ബോട്ടപകടത്തിൽ എട്ട് മരണം. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. മനുഷ്യക്കടത്തിന് ഉപയോഗിച്ചിരുന്ന രണ്ട് ബോട്ടുകൾ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഴ് പേരെ കാണാതായി. ബോട്ടുകളിലെ മറ്റ് യാത്രക്കാർ നീന്തി സാൻ ഡിയേഗോ നഗരത്തിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നു. തിരച്ചിൽ തുടരുകയാണ്. രണ്ട് ബോട്ടുകളിലുമായി 23 പേരാണ് ഉണ്ടായിരുന്നത്.

Related Posts