ബോട്ടുകളിലേയ്ക്ക് ടെക്നിക്കൽ സ്റ്റാഫ്
അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ എഞ്ചിൻ ഡ്രൈവർ, ബോട്ട് കമാണ്ടർ, അസിസ്റ്റന്റ് ബോട്ട് കമാണ്ടർ, ലാസ്കർ, മറൈൻ ഹോം ഗാർഡ് തസ്തികകളിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബോട്ട് കമാണ്ടർ, അസിസ്റ്റന്റ് ബോട്ട് കമാണ്ടർ, എഞ്ചിൻ ഡ്രൈവർ എന്നീ തസ്തികകളിലേയ്ക്ക് നേവി/കോസ്റ്റ് ഗാർഡ്/ ബി.എസ്.എഫ് വാട്ടർ വിഭാഗം വിമുക്ത സൈനികർക്ക് അപേക്ഷിക്കാം.
ബോട്ട് കമാണ്ടർ, അസിസ്റ്റന്റ് ബോട്ട് കമാണ്ടർ യോഗ്യത: കേരള മൈനർ പോർട്ട്സ് നൽകിയിട്ടുള്ള മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്/എംഎംഡി) ലൈസൻസും 3 വർഷം കടലിൽ ബോട്ട് ഓടിച്ചുള്ള പരിചയവും. എഞ്ചിൻ ഡ്രൈവർ യോഗ്യത: കെ ഐ വി എഞ്ചിൻ ഡ്രൈവർ ലൈസൻസ്.
ബോട്ട് ലാസ്കർ യോഗ്യത: കെ ഐ വി എഞ്ചിൻ ഡ്രൈവർ ലൈസൻസും 3 വർഷത്തെ പ്രവർത്തി പരിചയവും. മറൈൻ ഹോം ഗാർഡ് യോഗ്യത: ഏഴാം ക്ലാസ് പഠനവും 5 വർഷത്തെ പുറംകടലിലെ പരിചയവും കടലിൽ രക്ഷാപ്രവർത്തനം നടത്താനുള്ള കഴിവും.
പ്രായപരിധി 50 വയസ് കവിയരുത്. സ്ത്രീകളും വികലാംഗരും മറ്റ് അസുഖങ്ങൾ ഉള്ളവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ജില്ലാ പൊലീസ് മേധാവി, തൃശൂർ റൂറൽ, അയ്യന്തോൾ എന്ന വിലാസത്തിൽ സമർപ്പിക്കണം. അവസാന തീയതി ജൂലൈ 31. ഫോൺ: 0487- 2361000