അതിരപ്പിള്ളിയിലെ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി
തൃശ്ശൂർ: അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഇർഫാൻ അലിയാണ് (15) മരിച്ചത്. ഇന്നലെ ഇർഫാന്റെ സുഹൃത്തായ ആദിൽഷായുടെ (14) മൃതദേഹം കിട്ടിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അഞ്ചംഗ സംഘമാണ് കാറിൽ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചത്
വെറ്റിലപ്പാറയ്ക്ക് സമീപം ചക്ളായിലാണ് കുട്ടികൾ കുളിക്കാൻ ഇറങ്ങിയത്. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്.