പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാർ അന്തരിച്ചു.

ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ.

ന്യൂഡൽഹി:

ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ (98) അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ജൂണ്‍ 30 ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദീര്‍ഘകാലമായുള്ള അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ദിലീപ് കുമാര്‍ രാവിലെ ഏഴരയോടെയാണ് മരണം സംഭവിച്ചത്.

വെള്ളിത്തിരയിലെ എക്കാലത്തെയും അഭിനയകുലപതിയാണ് മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലീപ്‌കുമാർ. മുഗൾ ഇ കസം, ദേവദാസ്, രാം ഔർ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയവയാണ് പ്രശസ്ത സിനിമകൾ.

ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ പേശാവറിലാണ് ദിലീപ് കുമാറിന്റെ ജനനം. 1944 ലാണ് സിനിമാ ജീവിതം ആരംഭിച്ചത്. ജ്വാര്‍ ഭട്ടയാണ് ആദ്യ സിനിമ. 1947 ല്‍ പുറത്തിറങ്ങിയ ജുഗ്നുവാണ് ബോക്സ് ഓഫിസില്‍ വിജയം നേടിയ ചിത്രം.

1949 ല്‍ റിലീസായ അന്‍ഡാസ് എന്ന ചിത്രമാണ് ദിലീപ് കുമാറിന് താര പരിവേഷം നല്‍കിയത്. രാജ് കപൂറും നാര്‍ഗിസും സിനിമയുടെ ഭാഗമായിരുന്നു. മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ആദ്യമായി സ്വന്തമാക്കിയത് ദിലീപ് കുമാറായിരുന്നു. പിന്നീട് എട്ട് തവണ ഫിലിം ഫെയര്‍ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.

ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. 1994 ല്‍ ദാദാസാഹബ് ഫാല്‍ക്കെ പുരസ്കാരവും, 2015 ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. ആറു പതിറ്റാണ്ടായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 62 സിനിമകളിൽ അഭിനയിച്ചു. ദാദ ഫാൽക്കെ അവാർഡും പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

ഉർദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുൻ പാർലമെന്റ് അംഗവുമായിരുന്നു ദിലീപ് കുമാർ. 1944 ലാണ് ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തൂടങ്ങുന്നത്. അതിനു ശേഷമാണ് യൂസഫ് ഖാൻ എന്ന പേര് മാറ്റി ദിലീപ് കുമാർ എന്നാക്കിയത്. 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്‌തതാരം സൈറാ ബാനുവാണ്‌ ഭാര്യ.

Related Posts