പ്രീ-ഓസ്കർ ഈവൻ്റിൽ തിളങ്ങി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര
ഓസ്കറിന് മുന്നോടിയായി നടത്തുന്ന പ്രീ-ഓസ്കർ ഈവൻ്റിൽ അവതാരകയുടെ വേഷത്തിൽ തിളങ്ങി പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സറൊഗസിയിലൂടെ അമ്മയായ ശേഷം പ്രിയങ്ക പ്രത്യക്ഷപ്പെടുന്ന ആദ്യ പരിപാടിയായിരുന്നു പ്രീ-ഓസ്കർ ഈവൻ്റ്.
കറുത്ത സാരിയും കറുത്ത നിറത്തിലുള്ള സ്ട്രാപ് ലെസ് ബ്ലൗസും അണിഞ്ഞ് ഇന്ത്യൻ വേഷത്തിൽ സുന്ദരിയായാണ് പ്രിയങ്ക എത്തിയത്. ബെവർലി ഹിൽസിൽ നടന്ന പരിപാടിയിൽ പ്രിയങ്കയെ കൂടാതെ മിണ്ടി കാലിംഗ്, കുമൈൽ നഞ്ജിയാനി, അഞ്ജുല ആചാര്യ, ബേല ബജാരിയ, മനീഷ് കെ ഗോയൽ, ശ്രുതി ഗാംഗുലി എന്നിവരും അവതാരകരായി.
യു ടി എ, അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻ്റ് സയൻസ്, ജോണി വാക്കർ, സൗത്ത് ഏഷ്യൻ ആർട്‌സ് റെസിലിയൻസി ഫണ്ട്, ജഗ്ഗർനോട്ട് എന്നിവരാണ് ഈവന്റ് സ്‌പോൺസർ ചെയ്തത്.
ആമി ഷുമർ, റെജിന ഹാൾ, വാൻഡ സൈക്‌സ് എന്നിവരാണ് ഈ വർഷത്തെ ഓസ്‌കർ ചടങ്ങിൽ അവതാരകർ ആവുന്നത്. മാർച്ച് 27-ന് ഹോളിവുഡിലെ ഡോൾബി തിയേറ്ററിലാണ് ചടങ്ങ്.