നാട്ടിക ശ്രീ നാരായണ കോളേജിൽ പുസ്തകോത്സവത്തിന് തുടക്കമായി

നാട്ടിക: വായനാ ദിനത്തോടനുബന്ധിച്ച് നാട്ടിക ശ്രീ നാരായണ കോളേജിലെ മലയാളം ബിരുദാനാന്തര ബിരുദ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിന് തുടക്കമായി . പ്രിൻസിപ്പൽ ഡോ. ജയ. പി. എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. പുസ്‌തകോത്സവത്തിൽ പ്രാദേശിക എഴുത്തുകാരുടെ രചനകൾക്കാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. മാതൃഭൂമി, പുസ്‌തകപ്പുര തുടങ്ങിയ പ്രസാധകരും പുസ്തകോത്സവത്തിൽ പങ്കാളികളാണ്. മാതൃഭൂമി കവിത പുരസ്കാര ജേതാവ് കൃഷ്ണനുണ്ണി ജോജിയെ ചടങ്ങിൽ ആദരിച്ചു. കോളേജിലെ അവസാന വർഷ വിദ്യാർത്ഥി നിതിൻദാസിന്റെ കവിതാസമാഹാരത്തിന്റെ കവർപേജ് പ്രകാശനവും നടന്നു. ചടങ്ങിനോടനുബന്ധിച്ച് പുസ്തക പ്രദർശനവും ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച നീണ്ടു നിൽക്കുന്ന പുസ്തക പ്രദർശനം വെള്ളിയാഴ്ച സമാപിക്കുമെന്ന് മലയാള വിഭാഗം മേധാവി റെജി. വി. എസ് അറിയിച്ചു.

Related Posts