അൻവർ ഷാ യുവധാരയുടെ 'ചില്ലറ കടങ്ങൾ വീട്ടാനുണ്ട്' പ്രകാശനം ചെയ്തു.
ഫുജൈറ, ദിബയിലെ സാമൂഹ്യ പ്രവർത്തകനായ അൻവർ ഷാ യുവധാരയുടെ 'ചില്ലറ കടങ്ങൾ വീട്ടാനുണ്ട്' എന്ന പുസ്തകം ഇന്നലെ കൈരളിയുടെ ഫുജൈറ ഓഫീസിൽ വച്ച് ലോക കേരളാ സഭാംഗവും, കൈരളി സെൻട്രൽ കമ്മിറ്റി മുഖ്യ രക്ഷാധികാരിയുമായ സൈമൺ സാമുവൽ പ്രകാശനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി പ്രകാശ് പുസ്തകം ഏറ്റുവാങ്ങി. ലെനിൻ ജോർജ്ജ് അധ്യക്ഷനായ ചടങ്ങിൽ മിഷിൻ എം സ്വാഗതവും, സന്തോഷ്, വിത്സൺ പട്ടാഴി, ഉസ്മാൻ, പ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രസന്നൻ ധർമ്മപാലൻ പുസ്തക പരിചയം നിർവഹിച്ചു. പ്രവാസ ജീവിതാനുഭവങ്ങളെയും സാമൂഹ്യ ജീവിതത്തെയും വേറിട്ട വായനനുഭവമാക്കുന്ന ഈ പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത് ഗൂസ്ബെറി ബുക്ക്‌സ് ആൻഡ് പബ്ലിക്കേഷനാണ്.