സൗദിയിൽ കടകളിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധം
സൗദിയിൽ വിവിധ കച്ചവടസ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, കോഫി ഷോപ്പുകൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് ചൊവ്വാഴ്ച മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് എട്ടുമാസവും, അതിൽ കൂടുതലും പിന്നിട്ട, പതിനെട്ടു വയസിൽ കൂടുതൽ പ്രായമുള്ള എല്ലാവരും ബൂസ്റ്റർ ഡോസ് എടുത്തിരിക്കണം. ബൂസ്റ്റർ ഡോസ് എടുത്ത് തവക്കൽന ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിച്ചിരിക്കണം. വാക്‌സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയ വിഭാഗത്തിൽപ്പെടുന്നവർക്ക് പുതിയ തീരുമാനം ബാധകമല്ലെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.