ബോക്സിങ്; 51 കിലോഗ്രാം വിഭാഗത്തിൽ മേരി കോം പുറത്ത്.

ടോക്യോ: ടോക്യോ ഒളിമ്പിക്സ് 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് പ്രീ ക്വാർട്ടറിൽ 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ കൊളംബിയയുടെ ലോറെന വലൻസിയയോട് നേരിട്ട മത്സരത്തിൽ ഇന്ത്യൻ താരം മേരി കോം പുറത്ത്. കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ 3-2നായിരുന്നു തോൽവി.

38കാരിയായ ഇന്ത്യൻ താരം ഡൊമിനിക്കയുടെ മിഗ്വലിന ഗാർഷ്യ ഹെർണാണ്ടസിനെ തോൽപ്പിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒന്നാമതെത്തി. അമ്മയായശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരം കൂടിയാണ് കോം.

Related Posts