ബ്രഹ്മപുരം തീപിടിത്തം; എട്ടാം ദിവസവും വിഷപ്പുക ശ്വസിച്ച് കൊച്ചി
എറണാകുളം: എട്ടാം ദിനവും വിഷപ്പുകയിൽ മൂടി കൊച്ചിയും പരിസര പ്രദേശങ്ങളും. കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗർ പ്രദേശങ്ങളിൽ പുക രൂക്ഷമാണ്. അർദ്ധരാത്രിയിൽ തുടങ്ങിയ പുകമൂടല്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും അവധിയാണ്.