ബ്രഹ്മപുരം തീപിടുത്തം; ഒരു കോടി സഹായം പ്രഖ്യാപിച്ച് എം.എ യൂസഫലി

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു. കനത്ത പുക മൂലം ശ്വാസതടസ്സം അനുഭവിക്കുന്നവർക്ക് വൈദ്യസഹായം നൽകുന്നതിനും ബ്രഹ്മപുരത്ത് മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കുന്നതിനുമാണ് തുക അടിയന്തരമായി കൈമാറുന്നതെന്ന് എം.എ.യൂസഫലി പറഞ്ഞു. എം.എ യൂസഫലി നേരിട്ടാണ് ഇക്കാര്യം കൊച്ചി മേയർ അഡ്വ.എം.അനിൽകുമാറിനെ ഫോണിൽ അറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികൾ ഉടൻ തുക കോർപ്പറേഷന് കൈമാറും.

Related Posts