ശിവയോഗിനി മാതാ ജന്മ ശദാബ്‌ദി; വലപ്പാട് ബ്രഹ്മതെജോമയം ക്ഷേത്രങ്കാണത്തിൽ സത്സങ്കം സംഘടിപ്പിച്ചു
വലപ്പാട്: ഭാരതത്തിന്റെ നവോത്ഥാന ചരിത്രത്തിൽ സ്ത്രീജനങളുടെ പങ്ക് വേണ്ടത്ര പഠന വിഷയമായിട്ടില്ല. ശിവയോഗിനി അമ്മയുടെ ജീവിതവും ധൗത്യങ്ങളും പഠനവിഷയമാക്കെണ്ടതുണ്ട് . അമ്മയെ പോലുള്ളവരുടെ ജീവിതം മനസിലാക്കിയാലേ സ്ത്രീ ശക്തീകരണത്തിന്റ യഥാർത്ഥ രൂപവും ഭാവവും മനസിലാക്കാൻ സാധിക്കുകയുള്ളുവെന്ന് പൂർണാമൃതാനന്ദ സ്വാമികൾ പറഞ്ഞു.
ശിവയോഗിനി മാതാവിന്റെ ജന്മ ശദാബ്‌ദിയോടനുബന്ധിച്ചു വലപ്പാട് ബ്രഹ്മതെജോമയം ക്ഷേത്രങ്കാണത്തിൽ നടന്ന സത്സങ്കത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. നവോത്ഥാനം ശിവയോഗിനി അമ്മ മുതൽ മാതാ അമൃതാനന്ദമയി വരെ എന്ന വിഷയത്തിൽ രാജീവ് ഇരിഞ്ഞാലക്കുട പ്രഭാഷണം നടത്തി, സ്വാമി തേജസ്വരൂപാനന്തസരസ്വതി ആശംസകൾ അർപ്പിച്ചു. കൊടിയമ്പുഴ ദേവസ്വം ഭാരവാഹികൾ പൂർണാ മൃതാനന്ദപുരി സ്വാമിയെ പൂർണ കുംഭം നൽകി ആദരിച്ചു. പ്രഭാഷണ ശേഷം ഭക്തിഗാനാമൃതം, പ്രസാദ വിതരണം എന്നിവയും ഉണ്ടായി.