ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു
ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ബ്രസീലിനായി 3 ലോകകപ്പുകൾ നേടിയ താരമായിരുന്നു. 2021 മുതൽ ക്യാൻസർ ചികിത്സയിലായിരുന്നു. മരുന്നുകളോട് പെലെയുടെ ശരീരം പ്രതികരിക്കാത്തതിനെ തുടർന്ന് ഡിസംമ്പർ ആദ്യ വാരം അദ്ദേഹത്തെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ മകളാണ് മരണം സ്ഥിരീകരിച്ചത്. സാവോ പോളോയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.