ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ആശുപത്രിയില്‍; ആരോഗ്യനില ഗുരുതരമല്ല
സാവോ പോളോ: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർബുദ ബാധിതനാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അറിയിച്ചു. പെലെയുടെ മകളാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'അച്ഛൻ ചികിത്സയ്ക്കായി ആശുപത്രിയിലാണ്. ആരോഗ്യനില ഗുരുതരമല്ല' പെലെയുടെ മകൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രോഗബാധിതനാണ്. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുണ്ട്.