ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉക്രൈൻ സന്ദർശനം നടത്തി

ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഉക്രേനിയൻ പ്രസിഡണ്ട് വോലോഡൈമർ സെലെൻസ്‌കിയും ഉക്രെയ്‌നിലെ കൈവിലുള്ള മൈഖൈലിവ്‌സ്‌ക സ്‌ക്വയറിൽ , നശിപ്പിക്കപ്പെട്ട റഷ്യൻ സൈനിക വാഹനങ്ങളുടെയും ആയുധങ്ങളുടെയും പ്രദർശനം സന്ദർശിച്ചു.

യൂറോപ്യൻ യൂണിയൻ അംഗത്വത്തിനായി ഉക്രെയ്‌നിന് സ്ഥാനാർത്ഥി പദവി നൽകാനുള്ള യൂറോപ്യൻ കമ്മീഷൻ ശുപാർശയെ ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി അഭിനന്ദിച്ചു, അതേസമയം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ആഞ്ഞടിച്ചു, റഷ്യക്കെതിരെയുള്ള ഉപരോധം "വിഡ്ഢിത്തം" എന്ന് തള്ളിക്കളഞ്ഞു, ഉക്രെയ്ൻ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിൽ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് അദ്ധേഹം വ്യക്തമാക്കി.

പുടിൻ വെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിച്ചപ്പോൾ , പടിഞ്ഞാറ് നിന്നുള്ളത് "കൊളോണിയൽ ധിക്കാരം" ആണെന്നും റഷ്യയെ ഉപരോധത്തിലൂടെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചു.

ഉക്രെയ്നിലെ പ്രത്യേക സൈനിക നടപടി തുടരുമെന്ന് പുടിൻ പറഞ്ഞു, "പാശ്ചാത്യ ശത്രുത" എന്ന വാക്കിലൂടെ റഷ്യയുടെ പരമാധികാരത്തിനും ശക്തിക്കും അദ്ദേഹം ഊന്നൽ നൽകി."നിലവിലെ സാഹചര്യത്തിൽ, ഞങ്ങൾക്ക് അപകടസാധ്യതകളും ഭീഷണികളും വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, ഒരു പ്രത്യേക സൈനിക ഓപ്പറേഷൻ നടത്താനുള്ള റഷ്യയുടെ തീരുമാനം നിർബന്ധിതമായിരുന്നു - തീർച്ചയായും ബുദ്ധിമുട്ടാണ്, പക്ഷേ നിർബന്ധിതവും ആവശ്യമാണ്," പുടിൻ പറഞ്ഞു.

"ചരിത്രത്തിന്റെ ഗതി" മാറ്റാൻ യു.എസ് ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Related Posts