ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

അധികാരമേറ്റു 44–ാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന പേരുദോഷത്തോടെയാണ് പടിയിറക്കം. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു ഇതിന് പിന്നാലെയാണ് രാജി. മത്സരിക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെന്ന് ട്രസ് സമ്മതിച്ചു. പാർട്ടി തന്റെ മേൽ അർപ്പിച്ചിരുന്ന വിശ്വാസം നഷ്ടപ്പെടുത്തിയതിൽ ക്ഷമ ചോദിച്ചുകൊണ്ടാണ് ലിസ് ട്രസ്സ്‌ രാജിവെച്ചത്.

Related Posts