വാഹനങ്ങളിലെ തീപിടിത്തത്തിന് കാരണം വണ്ടും ഷോർട്ട് സര്‍ക്യൂട്ടും: മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങളിൽ വണ്ടുകൾ വില്ലൻമാരാകുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ സർവേ റിപ്പോർട്ട്. വണ്ടുകൾ ഇന്ധന പൈപ്പ് തുരക്കുകയും ചോർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. വാഹനങ്ങൾ ഓടുമ്പോൾ ഉണ്ടാകുന്ന തീപിടിത്തത്തിന്‍റെ പ്രധാന കാരണം ഷോർട്ട് സർക്യൂട്ടുകളാണെന്നും സർവേ കണ്ടെത്തി. കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഓടുന്നതിനിടെ വാഹനങ്ങൾക്ക് തീപിടിച്ചുള്ള അപകടങ്ങളുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഓൺലൈൻ സർവേ നടത്തിയത്. തീപിടുത്തത്തിലോ സമാനമായ അപകടങ്ങളിലോ ഉൾപ്പെട്ട 150 പേർ സർവേയിൽ പങ്കെടുത്തു. ഇതിൽ 11 ഇടങ്ങളിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. 133 ഇടങ്ങളിൽ ഇന്ധന ചോർച്ചയാണ് പ്രശ്നം. തുരപ്പന്‍ വണ്ടാണ് ഇന്ധന ചോർച്ചയ്ക്ക് കാരണം. നെസ്റ്റസ് മ്യൂട്ടിലാറ്റസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ വണ്ടുകളെ പെട്രോളിലെ എഥനോൾ ആകർഷിക്കുന്നു. ഇത് കുടിക്കാനായി റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന പമ്പ് തുരക്കും. അതുവഴി ചോർച്ചയ്ക്കും തീപിടുത്തത്തിനും കാരണമാകുന്നു. പെട്രോൾ വാഹനങ്ങളിലാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്.



Related Posts