നാലു ഭാഷകളിൽ റിലീസ്സിനൊരുങ്ങി "ബൻ- ടി"

നക്ഷത്ര സ്റ്റുഡിയോസിന്റെ ബാനറിൽ ആർ കേശവ (ദേവസാന്ദ്ര ) നിർമ്മിച്ച് പി എസ് ഉദയകുമാർ കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബൻ - ടി'. ഒരേസമയം മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായിട്ടാണ് സിനിമ ഒരുങ്ങുന്നത്.
കോളനിയിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ രണ്ട് സഹോദരന്മാരുടെ കഥപറയുന്ന ഈചിത്രത്തിൽ ഗവണ്മെന്റ് സ്കൂളിൽ നിന്നും പ്രൈവറ്റ് സ്കൂളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ ജീവിത പശ്ചാത്തലമാണ് കഥാതന്തു ആവുന്നത്. ബൻ- ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം മൗര്യയാണ്. കൂടാതെ, തന്മയ, ഉമേഷ്, ശ്രീദേവി, നിഷ എന്നിവർ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ഫ്ളിക്സ് എന്റർടൈൻമെന്റ് ആണ്.