ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; കെ എസ് ഇ ബി ജീവനക്കാരന് ദാരുണാന്ത്യം

ആലപ്പുഴ കലവൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ ബിജുമോൻ ആണ് മരിച്ചത്. ഇയാൾ കെ എസ് ഇ ബി ഉദ്യോഗസ്ഥനാണ്. കാറിലുണ്ടായിരുന്ന ഭാര്യ രതി മോൾക്കും രണ്ട് കുട്ടികൾക്കും പരുക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. ബസ് യാത്രക്കാരായ നാലു പേർക്ക് അപകടത്തിൽ നിസാര പരുക്കുണ്ട്.

Related Posts